ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

ഏലപ്പാറ ഇൻഡ്യയിൽ കേരള സംസ്ഥാനത്ത് ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ ഒരു പഞ്ചായത്തും ഗ്രാമവുമാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1000 മീറ്റർ (3,300 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സുഖശീതളമായ കാലാവസ്ഥ പ്രദാനം ചെയ്യുന്നു. വിശാലമായ തേയിലത്തോട്ടങ്ങൾക്ക് പ്രസിദ്ധമായ ഏലപ്പാറ സന്ദർശകരെ അതിശയിപ്പിക്കുന്ന അനുഭവങ്ങൾ സൃഷ്ടിക്കുന്നു.കുടിയേറ്റ പട്ടണമായ ഏലപ്പാറ രൂപപ്പെടുന്നതിന് മുൻപ് അടുത്ത് തന്നെയുളള ബോണാമി ആയിരുന്നു അന്നത്തെ ചന്ത.കുറെ വർഷങ്ങൾക്ക് മുമ്പ് ലോകം മുഴുവൻ പ്ലേഗ് പടർന്നു പിടിച്ചതിൻ്റെ ഭാഗമായി ബോണാമി പ്രദേശത്തും പ്ലേഗ് ബാധിക്കുകയും അന്നത്തെ ബ്രിട്ടീഷ് പ്ലാൻ്റർമാർ രോഗം ബാധിച്ച ആളുകളെ ഒരു സ്ഥലത്ത് കൂട്ടമായി താമസിപ്പിച്ച് രാത്രിയിൽ പെട്രോൾ ഒഴിച്ചു കത്തിച്ചു പ്ലേഗ് നിയന്ത്രണവിധേയമാക്കി. അതിനു ശേഷം മാർക്കറ്റ് അവിടെ നിന്നും ഇപ്പോഴത്തെ ഏലപ്പാറ പ്രദേശത്തേക്ക് മാറുകയായിരുന്നു...

ഉമർ ഫാറൂഖ് ഓ എസ്

പ്രസിഡൻ്റ്

ചിത്ര എം രാജൻ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രഞ്ചിത് ആർ

ചെയര്‍മാന്‍,വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

മായ സുജി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എം എം കുരുവില

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അനിൽ സി ജോർജ്ജ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : ഏലപ്പാറ ഗ്രാമപഞ്ചായത്ത്, ഏലപ്പാറ, പീരുമേട്, ഇടുക്കി ജില്ല, കേരളം,വാര്‍ഡുകള്‍ : 17 , നിയമസഭാ മണ്ഡലം : പീരുമേട് , ലോകസഭാ മണ്ഡലം : ഇടുക്കി വില്ലേജുകള്‍ : ഏലപ്പാറ , വാഗമൺ ആകെ ജനസംഖ്യ (2011) : 18,714 വിസ്തീർണ്ണം : 91.85 ച.കി2.

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലാണ് ഏലപ്പാറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1953-ൽ രൂപീകൃതമായ ഈ പഞ്ചായത്ത്, തേയിലത്തോട്ടങ്ങൾക്കും സുഖശീതളമായ കാലാവസ്ഥയ്ക്കും പേരുകേട്ടതാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

കൂടുതൽ വായിക്കുക